പെൺകുട്ടികൾ ജനിച്ചത് മുതൽ തുടങ്ങിയ കുടുംബ കലഹം ; ഇരട്ടക്കുട്ടികളെ അച്ഛൻ കിണറ്റിലെറിഞ്ഞു കൊന്നു

പെൺകുട്ടികൾ ജനിച്ചത് മുതൽ തുടങ്ങിയ കുടുംബ കലഹം ; ഇരട്ടക്കുട്ടികളെ അച്ഛൻ കിണറ്റിലെറിഞ്ഞു കൊന്നു
Apr 4, 2026 07:14 PM | By Rajina Sandeep

(www.panoornews.in)നാല് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ അച്ഛൻ കൊലപ്പെടുത്തി. തെലങ്കാനയിലെ കരിംനഗറിൽ കുടുംബ കലഹത്തെ തുടർന്നാണ് സംഭവം. കരിംനഗർ റൂറൽ ജൂബിലി നഗർ സ്വദേശിയായ കച്ചു ശ്രീശൈലമാണ് മക്കളായ ഗീതാൻഷിയെയും ഗീതാൻവികയെയും ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ആറ് വർഷം മുമ്പാണ് ശ്രീശൈലം മൗനികയെ വിവാഹം കഴിച്ചത്. തനിക്ക് ആൺകുട്ടികൾ ജനിക്കാത്തതിൽ ഇയാൾ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടികൾ ജനിച്ചത് മുതൽ ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു.

വെള്ളിയാഴ്ചയും വീട്ടിൽ തർക്കമുണ്ടായി. തുടർന്ന് ശ്രീശൈലം കുട്ടികളെ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയുള്ള കിണറ്റിലേക്ക് കുട്ടികളെ എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

തിരച്ചിലിൽ ഗീതാൻഷിയുടെ മൃതദേഹം ആദ്യം കിണറ്റിൽ നിന്ന് കണ്ടെടുത്തു. രണ്ടാമത്തെ കുട്ടിക്കായി വിദഗ്ധ നീന്തൽ തൊഴിലാളികളുടെ സഹായത്തോടെ മണിക്കൂറുകളോളം തെരച്ചിൽ നടത്തി. അതിനു ശേഷമാണ് ഗീതാൻവികയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടികളെ കിണറ്റിലെറിയുന്നതിന് മുമ്പ് വിഷം നൽകിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് കരിംനഗർ റൂറൽ സർക്കിൾ ഇൻസ്പെക്ടർ എ നിരഞ്ജൻ റെഡ്ഡി പറഞ്ഞു.

നാട്ടുകാർ ശ്രീശൈലത്തെ പിടികൂടി മർദിക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. അസിസ്റ്റന്റ് കമ്മീഷണർ വിജയ് കുമാർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തെളിവെടുപ്പിനെ എത്തിക്കുമ്പോൾ പ്രതിക്കെതിരായി ജനരോഷം ഉണ്ടാവാനിടയുള്ളതിനാൽ പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Family feud started when the girls were born; Father kills twins by throwing them into a well

Next TV

Related Stories
ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശരിയായി സ്ട്രാപ്പ് ഇടണം ;  ബോധവത്കരണവുമായി തലശ്ശേരി ട്രാഫിക് പൊലീസ്, അടുത്ത ദിവസം മുതൽ പിഴ ചുമത്തും

Apr 13, 2026 08:11 PM

ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശരിയായി സ്ട്രാപ്പ് ഇടണം ; ബോധവത്കരണവുമായി തലശ്ശേരി ട്രാഫിക് പൊലീസ്, അടുത്ത ദിവസം മുതൽ പിഴ ചുമത്തും

ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശരിയായി സ്ട്രാപ്പ് ഇടണം ; ബോധവത്കരണവുമായി തലശ്ശേരി ട്രാഫിക് പൊലീസ്, അടുത്ത ദിവസം മുതൽ പിഴ...

Read More >>
ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ

Apr 13, 2026 06:36 PM

ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ

ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന്...

Read More >>
ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ;  കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

Apr 13, 2026 06:33 PM

ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ; കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ; കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ...

Read More >>
കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

Apr 13, 2026 02:42 PM

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ...

Read More >>
ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ  വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

Apr 13, 2026 11:55 AM

ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്,...

Read More >>
കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍ ജീവനൊടുക്കി

Apr 13, 2026 11:27 AM

കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍ ജീവനൊടുക്കി

കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍...

Read More >>
Top Stories

News Roundup